ധാരാളം ചെറുകിട സംരംഭകരും സ്റ്റാർട്ടപ്പുകളും ഉള്ള ഒരു സംസ്ഥാനമാണ് കേരളം. സാങ്കേതികവിദ്യയിലുള്ള പരിഞ്ജാനവും പരിചയവും ആയിരിക്കാം ഈ ഒരു നേട്ടത്തിന് പിന്നിൽ. കോവിഡ് പ്രശ്നങ്ങൾ തുടങ്ങിയ ശേഷം നാട്ടിലേക്ക് തിരിച്ചു വന്ന ഒട്ടനവധി പ്രവാസികളും ചെറുകിട സംരംഭങ്ങൾ തുടങ്ങുകയോ തുടങ്ങാനുള്ള തയ്യാറെടുപ്പിലോ ആണ്.
പക്ഷെ ഇത്തരത്തിലുള്ള എല്ലാത്തരം ആളുകളേയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരിയായ ഒരു ഇൻവെസ്റ്ററെ കണ്ടെത്തുന്നതും അവരുമായി ഒരു എഗ്രിമെന്റിലെത്തുന്നതും. അതുപോലെ തന്നെ നാട്ടിലുള്ള ചെറുതും വലുതുമായ പല ഇൻവെസ്റ്റർമാരും നേരിടുന്ന ഒരു പ്രശ്നം അവർക്ക് താല്പര്യമുള്ള മേഖലയിൽ കൃത്യമായി ഫോക്കസ് ചെയ്ത് പ്രവർത്തിക്കുന്ന ഒരു സംരംഭത്തെ കണ്ടെത്തുക എന്നതാണ്. ഈ രണ്ട് പ്രശ്നങ്ങൾക്കും പരിഹാരമായി ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സംരംഭക് മിത്ര. ഈ ശ്രമത്തിന് ഒപ്പം തളിക്കുളം വികാസ് ട്രസ്റ്റും സാങ്കേതിക സഹായവുമായി വികാസ് ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന വഹ്നി ഗ്രീൻ ടെക്നോളജീസും ഉണ്ട്.
ഈ ശ്രമത്തിന്റെ വെബ്സൈറ്റ് 05-07-2021 രാവിലെ പതിനൊന്ന് മണിക്ക്, നാട്ടിക MLA ശ്രീ സി. സി. മുകുന്ദൻ അവർകൾ റീലീസ് ചെയ്യും. നിങ്ങളേവരേയും ഈ പരിപാടിയുമായി സഹകരിക്കാൻ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.